സിനിമാത്തിരക്കുകള്‍ക്കിടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മറ്റൊരു പിറന്നാള്‍ കൂടി വന്നെത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാറിന്റെ 69ാം പിറന്നാള്‍ ദിനമാണിന്ന്. തലൈവര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സിനിമയിലെ സുഹുത്തുക്കളും ആരാധകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നാല് പതിറ്റാണ്ട് പിന്നിട്ട സിനിമ കരിയറിനിടെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്.

ഇന്നും പഴയ ഊര്‍ജ്ജത്തോടെ സിനിമയില്‍ മുന്നേറുന്ന രജനിയുടെ എല്ലാ ചിത്രങ്ങള്‍ക്കായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ഈ വര്‍ഷം പേട്ട ചിത്രത്തിലൂടെ വിന്റേജ് രജനീകാന്തിനെ എല്ലാവരും കണ്ടിരുന്നു. സൂപ്പര്‍താരത്തിന്റെ ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ട ചിത്ര കൂടിയായിരുന്നു പേട്ട.

പേട്ടയ്ക്ക് പിന്നാലെ തലൈവരുടെ ദര്‍ബാറിനായും വലിയ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. തലൈവര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മക്കളായ ഐശ്വര്യയും സൗന്ദര്യയും എത്തിയിരുന്നു. എന്റെ ജീവിതത്തിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു സൗന്ദര്യ രജനീകാന്ത് കുറിച്ചത്. എന്റെ അച്ഛന്‍. എന്റെ എല്ലാമെല്ലാമാണ് അദ്ദേഹമെന്നും സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആ ഒരു ചിരി കാണാനായി ഞാന്‍ എപ്പോഴും ഫോളെ ചെയ്യും. ജന്മദിനാശംസകള്‍ അപ്പാ എന്നാണ് ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.