കൊച്ചി : പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ യുവാവ് മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ലോറി കയറിയാണ് അപകടം ഉണ്ടായത്. വാട്ടര്‍ അതോറിട്ടി കുഴിച്ച കുഴിയില്‍ വീണ ഇയാളുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ടി ജെ വിനോദ് എംഎല്‍എ പ്രതികരിച്ചു. കുഴിക്ക് സമീപം വച്ച ബോര്‍ഡില്‍ തട്ടിയാണ് യുവാവ് വീണതെന്നും ടി ജെ വിനോദ് പറഞ്ഞു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.