ന്യൂജേഴ്‌സി: ഒ.സി.ഐ കാര്‍ഡ് പുതുക്കാത്തതിന്റെ പേരില്‍ ചില എയര്‍ലൈനുകള്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാരെ തടഞ്ഞപ്പോള്‍ അമേരിക്കയിലാകമാനം പ്രവാസി ഇന്ത്യക്കാരുടെ ഇടയില്‍ പ്രതിക്ഷേധം അലയടിച്ചു. മേല്‍പ്പറഞ്ഞ യാത്രാവിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും, യാത്ര ചെയ്യുന്നവര്‍ക്ക് 2020 മാര്‍ച്ച് 31 വരെ തടസ്സമില്ലാതെ യാത്ര ചെയ്യുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനം വിദേശകാര്യ വകുപ്പ് മന്ത്രി, ഇന്ത്യന്‍ അംബാസിഡര്‍, കോണ്‍സുലേറ്റ് ജനറല്‍മാര്‍ എന്നിവര്‍ക്ക് അയച്ചുകൊടുത്തു.

വെറും അഞ്ചു ദിവസംകൊണ്ട് 13,000 കുടുംബങ്ങളാണ് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. അമേരിക്കയിലുടനീളമുള്ള മലയാളി സംഘടനാ നേതാക്കളേയും പ്രവാസി മലയാളികളേയും പങ്കെടുപ്പിച്ച ടെലി കോണ്‍ഫറന്‍സിലാണ് നിവേദനം വിവിധ മന്ത്രാലയങ്ങള്‍ക്ക് നല്‍കാന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ അധികാരപ്പെടുത്തിയത്. എം.പി വിദേശകാര്യ വകുപ്പ് മന്ത്രിയെ നേരില്‍ കാണുകയും ചില എയര്‍ലൈനുകള്‍ യാത്രക്കാരെ ഒ.സി.ഐ കാര്‍ഡിന്റെ പേരില്‍ യാത്ര മുടക്കുന്ന കാര്യവും ശ്രദ്ധയില്‍പ്പെടുത്തി.

ഒ.സി.ഐ സംബന്ധമായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുവാനായി വിപുലമായ കമ്മിറ്റി നിലവില്‍ വന്നു.

അനിയന്‍ ജോര്‍ജ് (ചെയര്‍മാന്‍), തോമസ് ടി. ഉമ്മന്‍ (കോര്‍ഡിനേറ്റര്‍), ജിബി തോമസ് (കോര്‍ഡിനേറ്റര്‍), ബിജു വര്‍ഗീസ് (ന്യൂജേഴ്‌സി), പോള്‍ കെ. ജോണ്‍ (WA), അലക്‌സ് തോമസ് (NY), പി.സി മാത്യു (TX), ജോസ് പുന്നൂസ് (OK), ജോസ് മണക്കാട്ട് (IL), വിശാഖ് ചെറിയാന്‍ (VA), വിനോദ് കൊണ്ടൂര്‍ (MI), അനു സ്കറിയ (PA), ജോര്‍ജ് മേലേത്ത് (GA), ഡോ. ജഗതി നായര്‍ (FL), സുനില്‍ വര്‍ഗീസ് (FL), സാജന്‍ മൂലേപ്ലാക്കല്‍ (CA).