രാജകുമാരി: ഫാം ഹൗസ് ജീവനക്കാരന് ശാന്തന്‍പാറ മുല്ലൂര്‍ റിജോഷിനെ (31) കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഫാം ഹൗസ് മാനേജര്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വസിം (32)ന്റെയും രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യന് (29)ന്റെയും അറസ്റ്റ് കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം രേഖപ്പെടുത്തി. റിജോഷിന്റെ ഇളയ മകള്‍ ജൊവാനയെ (രണ്ടര) വിഷംകൊടുത്തു കൊലപെടുത്തിയ കേസില്‍ മുംബൈ പനവേല്‍ പോലീസ് അറസ്റ്റു ചെയ്ത വസിമും ലിജിയും മുംബൈയിലെ ജയിലിലാണ്. റിജോഷ് വധക്കേസില്‍ ഇരുവരുടേയും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയ ശാന്തന്‍പാറ പോലീസ് മുംബൈയില്‍ നിന്നു മടങ്ങിയെത്തി. മുംബൈ കോടതിയുടെ അനുമതി ലഭിച്ചാല്‍ അടുത്ത ആഴ്ച വസീമിനെയും ലിജിയേയും ശാന്തന്‍പാറ പുത്തടിയില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും.
ശാന്തന്‍പാറ കൊലപാതകം: ഭാര്യയുടെയും സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി
