കൊച്ചി: വയനാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ അധ്യാപകര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അധ്യാപകരായ ഒന്നാം പ്രതി സി.വി. ഷജില്‍, മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പാള്‍ കെ.കെ. മോഹനന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
ഷഹലയുടെ മരണത്തില്‍ അധ്യാപകര്‍ക്ക് കുറ്റകരമായ വീഴ്ച സംഭവിച്ചെന്നും ചികിത്സ വൈകിപ്പിച്ചതില്‍ ഷജില്‍ എന്ന അധ്യാപകന് പങ്കുണ്ടെന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ചുള്ള പോലീസ് റിപ്പോര്‍ട്ടും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
ഷഹലയുടെ മരണം പാമ്ബ് കടിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ചികിത്സ ഉറപ്പാക്കുന്നതില്‍ ബോധപൂര്‍വ്വം വൈകിപ്പിക്കില്‍ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പ്രതികള്‍ വാദിക്കുന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയിയും ഇതോടൊപ്പം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നുണ്ട്.