ഷെയ്ന്‍ നിഗത്തിന് മലയാള സിനിമയില്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ പ്രതികരിച്ച്‌ നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിലക്കിനെതിരെ പ്രതികരിച്ചത്. നവാസുദ്ധീന്‍ സിദ്ധിക്കിയുടെ ഒക്കെ തലത്തിലേക്ക് വളരാവുന്ന ഒരു അഭിനയ തലമുള്ള ചെറുപ്പക്കാരനെ സംഘടനാ ദാര്‍ഷ്ട്യങ്ങളുടെ പേരില്‍ ഒരു ഇല്ലാതാക്കരുതെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. നാഷണല്‍ അവാര്‍ഡുകള്‍ വാങ്ങിയ നടനും നടിയും ഇണച്ചേര്‍ന്നാല്‍ പോലും ഇങ്ങനെ ഒരു നടനെ നമുക്ക് കിട്ടാന്‍ പ്രയാസമായിരിക്കുമെന്നും താരം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സോഷ്യല്‍ മീഡിയ വഴിയുള്ള ഷെയ്നിന്റെ ഖേദ പ്രകടനം സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി ഫിലിം ചേംബര്‍ രംഗത്ത് എത്തിയിട്ടുണ്ട്. താരത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഷെയ്നിന്റെ ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും മാറ്റാമെന്നും ചേംബര്‍ വിശദീകരിച്ചു.

അതേസമയം ഷെയ്നിനെ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനും സംഘടന കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തും പിന്‍വലിക്കേണ്ടെന്ന നിലപാടിലാണ് ഫിലിം ചേബര്‍.