ക്രിക്കറ്റ് കഴിഞ്ഞേയുള്ളൂ ഇന്ത്യന്‍ പൊതുമനസ്സിന് മറ്റുള്ളതെല്ലാം. അത് തെരഞ്ഞെടുപ്പായാലും സിനിമയായാലും. ഗൂഗ്ളില്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞതും ക്രിക്കറ്റ് തന്നെ. ബുധനാഴ്ച ഗൂഗ്ള്‍ പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത് ഐ.സി.സി ലോകകപ്പ് ക്രിക്കറ്റാണ്.
രണ്ടാമത് ലോക്സഭ തെരഞ്ഞെടുപ്പും മൂന്നാമത് ചന്ദ്രയാന്‍-2 വിക്ഷേപണവും. വ്യക്തികളില്‍ ഒന്നാമത് പാക് സേനയുടെ പിടിയിലകപ്പെട്ട ഭാരതീയ വായു സേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനാണ്. ഇന്ത്യയുടെ വാനമ്ബാടി ലത മങ്കേഷ്കറും ക്രിക്കറ്റ്താരം യുവരാജ് സിങ്ങുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
വാര്‍ത്ത ഇനങ്ങളില്‍ ലോക്സഭ തെരഞ്ഞെടുപ്പ്, ചന്ദ്രയാന്‍-2 എന്നിവക്ക് പിറകില്‍ ഭരണഘടനയുടെ 370ാം വകുപ്പാണ്. സിനിമകളില്‍ കബീര്‍ സിങ്, ഗല്ലി ബോയ്, മിഷന് മംഗള്‍. കായികത്തില്‍ പ്രോ കബഡി ലീഗാണ് രണ്ടാമത്. തെരുവില്‍ നിന്നെത്തി ചലച്ചിത്ര പിന്നണി ഗായികയായി ആസ്വാദകരുടെ മനം കവര്‍ന്ന റാനു മരിയ മൊണ്ടലാണ് പുതുതായി ഗൂഗ്ളില്‍ തിരഞ്ഞവരില്‍ മുന്നില്‍.