ആസിഫ് അലിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ,. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ ഒരു ഫീല്‍ഗുഡ് സിനിമയാണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമയില്‍ വീണ നന്ദകുമാറാണ് നായികയായി എത്തുന്നത്.ആസിഫ് അലിക്കൊപ്പം തന്നെ വീണയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.

അടുത്തിടെ റെഡ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. വീണ അധികാരം സംസാരിക്കാത്ത ടെപ്പ് ആണോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്. താന്‍ നന്നായി സംസാരിക്കും, പക്ഷേ രണ്ടെണ്ണം അടിക്കണം എന്നു മാത്രം എന്നാണ് നടി പറഞ്ഞത്.

ചില സമയങ്ങളില്‍ എനിക്ക് തോന്നിയാല്‍ ഞാന്‍ ചിലപ്പോള്‍ കുറെ സംസാരിക്കും. ചിലപ്പോള്‍ ഒട്ടും സംസാരിക്കില്ല, രണ്ടെണ്ണം അടിച്ചുകഴിഞ്ഞാല്‍ കുറെ സംസാരിക്കും.

അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. ഞാന്‍ കുറച്ചായിട്ടെ ഉളളൂ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. രണ്ടെണ്ണം അടിച്ചാല്‍ സംസാരിക്കും ഒരെണ്ണം അടിച്ചാലും മതി. വീണ പറഞ്ഞു. താന്‍ പ്രണയിച്ചതിനെക്കുറിച്ചും ്‌അഭിമുഖത്തില്‍ വീണ തുറന്നുപറഞ്ഞിരുന്നു. താന്‍ നാല് തവണ പ്രണയിച്ചിരുന്നുവെന്നും മുന്നോട്ട് പോകില്ല എന്ന് തോന്നുമ്ബോള്‍ ഞാന്‍ തന്നെയാണ് ബന്ധങ്ങള്‍ അവസാനിപ്പിക്കാറുളളതെന്നും നടി പറഞ്ഞു. ഒറ്റപ്പാലമാണ് സ്വദേശമെങ്കിലും മുംബൈയിലാണ് വീണ ജനച്ചുവളര്‍ന്നത്.