കോഴിക്കോട്; മുക്കത്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. രാവിലെ സ്‌കൂളിലേക്ക് പോകുമ്ബോള്‍ കുട്ടിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈകുന്നേരം വീട്ടില്‍ എത്തിയ കുട്ടിയെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം കണ്ടെത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അതേസമയം കുട്ടിയുമായി ബന്ധമുള്ള യുവാവിനെക്കുറിച്ചും അന്വേഷിക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി ആവശ്യപ്പെട്ടു.

മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ശക്തമായ നടപടി സ്വീകരിച്ച പോലീസ് പിന്നിട് ബന്ധുകളെ കേസില്‍ നിന്നും പിന്തരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ ഡയറി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.