ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്യാത്തതില്‍ കോണ്‍ഗ്രസിന് സന്തോഷമുണ്ടെന്ന് പി. ചിദംബരം. മുസ്ലിം വിരുദ്ധ പൗരത്വ ബില്ലിനെ ശിവസേന രാജ്യസഭയില്‍ അനുകൂലിച്ച് വോട്ട് ചെയ്യാത്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ചോദ്യത്തിനുത്തരമായി ചിദംബരം പറഞ്ഞു.
ലോക്സഭയില്‍ ശിവസേന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഏറ്റുവാങ്ങേണ്ടി വന്നതോടെ രാജ്യസഭയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് ശിവസേന എംപിമാര്‍ വോട്ട് ചെയ്തിരുന്നില്ല. ബില്‍ സംബന്ധിച്ച് പാര്‍ട്ടി ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്കാത്തതിനാല് പിന്തുണയ്ക്കില്ലെന്നായിരുന്നു ശിവസേനയുടെ നിലപാട്.