ന്യൂഡൽഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചു.
ബിൽ ഇന്ന് രാജ്യസഭയും കടന്നിരുന്നു. രാജ്യസഭയിൽ 105ന് എതിരേ 125 വോട്ടിനാണ് ബിൽ പാസായത്.
ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വർഗീയ ശക്തികളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രതികരിച്ചു.