കൊച്ചി: അനുദിനം വര്‍ധിച്ചുവരുന്ന ഉള്ളിവില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി തള്ളി.ഹരജിയില്‍ ഇടപെടാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തള്ളിയത് ..ഉള്ളി കേന്ദ്രം ഇറക്കുമതി ചെയ്യുന്നുണ്ടന്നും വില വര്‍ധന വിപണിയിലെ വ്യതിയാനവുമായി ബന്ധപ്പെട്ടതാണന്നും കോടതി ചുണ്ടിക്കാട്ടി .ഉല്‍പാദനം കുറയുമ്ബോള്‍ വില കുടുകയും തിരിച്ചും സംഭവിക്കുന്നത് സ്വാഭാവികമാണന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ചുണ്ടിക്കാട്ടി

.ഉള്ളി ഉല്‍പാദിപ്പിക്കുന്ന തമിഴ് നാട്ടില്‍ 180 രുപയാണ് വില .കേരളത്തില്‍ 140 രുപയ്ക്ക് കിട്ടുന്നുണ്ടല്ലോ എന്നും കോടതി അഭിപ്രായപ്പെട്ടു .ഉള്ളി ഒഴിവാക്കാനാവാത്ത ഭക്ഷണ സാധനമാണന്നും വില കുത്തനെ ഉയര്‍ന്നതോടെ കുടുംബ ബജറ്റ് തകിടം മറിഞ്ഞെന്നും സാധാരണക്കാര്‍ ദുരിതത്തിലായന്നും ചുണ്ടിക്കാട്ടിയായിരുന്നു ഹരജി .6 മാസം മുന്‍പ് 12-18 രൂപ വിലയുണ്ടായിരുന്ന വലിയ ഉള്ളിക്ക് ഇപ്പോള്‍ 140 രുപയാണ് .ചെറിയ ഉള്ളിക്ക് 160 രൂപയും വെളുത്തുള്ളിക്ക് 200 രൂപയായും വില ഉയര്‍ന്നെന്നും ഹരജിയില്‍ചുണ്ടിക്കാട്ടുന്നു. വില നിയന്ത്രക്കാന്‍ ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നും വിലനിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ കോടതി പ്രതികൂല നിലപാടെടുത്തതോടെ ഹരജി സമര്‍പ്പിച്ച അഭിഭാഷകന്‍ മനു റോയ് ഹരജി പിന്‍വലിച്ചു