ദുബായ്: ശക്തമായ മഴയെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താളംതെറ്റി. വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ദുബായിലേക്ക് വരുന്നതും ദുബായില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാനങ്ങള്‍ വൈകുകയാണ്.

ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യാന്‍ തുടങ്ങിയത്. വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ തടസങ്ങള്‍ നേരിടുന്നതായി ദുബായ് എയര്‍പോര്‍ട്ട് വക്താവ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.