മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് സമീപത്ത് താമസിക്കുന്നവര്‍ സമരത്തിലേക്ക്. സമീപത്തെ വീടുകളില്‍ വിള്ളല്‍ വീണിട്ടും ഇന്‍ഷൂറന്‍സ് ആനൂകൂല്യം ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച തെരുവില്‍ സമരം നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.

പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുമ്ബോള്‍ സമീപത്തെ വീടുകളില്‍ വിള്ളലുകള്‍ വീഴുകയാണെന്നും എന്നാല്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യം സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. വരുന്ന വെള്ളിയാഴ്ച കുണ്ടന്നൂര്‍ ജംഗ്ഷനില്‍ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വീടുകളിലെ കേടുപാടുകള്‍ പരിശോധിച്ചു. ജനുവരി പത്ത്, പതിനൊന്ന് തിയതികളിലാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്.