ന്യുഡല്‍ഹി: ഐ.എന്‍.എക്​സ്​ മീഡിയ അഴിമതി കേസില്‍ സി.ബി.ഐ അറസ്റ്റ്​ ചെയ്​ത മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം ജാമ്യം നേടിയ ശേഷം ആദ്യമായി സുപ്രീംകോടതിയിലെത്തി. പ്രതിയായല്ല, അഭിഭാഷകനായാണ്​ എത്തിയത്​. ആഭ്യന്തര കലാപ, വിവാഹമോചന കേസുകളില്‍ കോണ്‍ഗ്രസ്​ നേതാക്കളും അഭിഭാഷകരുമായ അഭിഷേക്​ മനു സിങ്​വി, കപില്‍ സിബല്‍ എന്നിവര്‍ക്കെതിരായാണ്​ ചിദംബരം ഹാജരായത്​.

ഐ.​എന്‍.എക്​സ്​ മീഡിയ കേസില്‍ ചിദംബരത്തിനു വേണ്ടി ഹാജരായതും അദ്ദേഹത്തിന്​ ജാമ്യം ലഭിക്കാനായി വാദമുയര്‍ത്തിയതും സിബലും സിങ്​വിയുമാ​യിരുന്നുവെന്നതാണ്​ ഏറെ രസകരം.

ഈ മാസം നാലിനായിരുന്നു 106 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ ചിദംബരം ജാമ്യത്തിലിറങ്ങിയത്​. പാര്‍ലമ​െന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ ചിദംബരം പ​​ങ്കെടുക്കുന്നുണ്ട്​. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിശിത വിമര്‍ശനമാണ്​ ചിദംബരം ഇന്ന്​ സഭയിലുയര്‍ത്തിയത്​.