തിരുവനന്തപുരം : വിന്‍ഡീസുമായിട്ടുള്ള മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിക്കാത്തതില്‍ പ്രതികരിച്ച്‌ എം പി ശശിതരൂര്‍. മത്സരത്തില്‍ ഏതെങ്കിലും താരത്തെ പുറത്തിരുത്തി സഞ്ജു സാംസാണ് അവസരം നല്‍കുമെന്നാണ് കാണികള്‍ പ്രതീക്ഷിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. സഞ്ജു മത്സരത്തിന് മുന്‍പ് ഗ്രൗണ്ടില്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ കാണികര്‍ ആഹ്‌ളാദാരവം മുഴുക്കുന്നതിന്റെ വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. ഇത് റീട്വീറ്റ ചെയ്്താണ് തരൂരിന്റെ കുറിപ്പ് .

ഏതെങ്കിലും താരത്തിന് വിശ്രമം അനുവദിച്ച്‌ തിരുവനന്തപുരത്തെ് കാണികള്‍ സഞ്ജുവിന് അവസരം നല്‍കുമെന്നാണ് ഞങ്ങളിലേറപ്പേരും പ്രതീക്ഷിച്ചത്. അങ്ങനെയെങ്കില്‍ മികച്ച പ്രകടനം നടത്തുന്നതില്‍ ഞങ്ങള്‍ അദ്ദേഹത്തെ ഉറച്ച പിന്തുണ നല്‍കുമായിരുന്നു. തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

സ്വന്തം നാട്ടില്‍ പോലും അവസരം നല്‍കാത്തതില്‍ കാണികള്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. മത്സരത്തില്‍ പന്ത് ക്യാച്ച്‌ കളഞ്ഞപ്പോള്‍ സഞ്ജു സഞ്ജു എന്ന് ആര്‍ത്തുവിളിച്ച്‌ ആരാധകരുടെ ആര്‍പ്പ് വിളി ക്യാപ്റ്റന്‍ കോഹ്‌ലി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.