ചെന്നൈ: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാന്‍ അനുമതി ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്‍. തമിഴ്നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസനാണ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച്‌ തീഹാര്‍ ജയില്‍ അധികാരികള്‍ക്ക് കത്തെഴുതിയത്. രാമനാഥപുരം പൊലീസ് അക്കാദമിയിലെ ​ഹെഡ്കോണ്‍സ്റ്റബിളാണ് നാല്‍പ്പത്തിരണ്ടുകാരനായ സുഭാഷ്.

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഇല്ലെന്ന കാര്യം മാധ്യമവാര്‍ത്തകളില്‍ നിന്നാണ് ഞാന്‍ അറിയുന്നത്. പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് അവര്‍ ചെയ്തിരിക്കുന്നത്. അവര്‍ക്കുള്ള ശിക്ഷ വൈകിക്കൂട. ഈ ജോലി ചെയ്യാന്‍ എനിക്ക് പ്രതിഫലം വേണ്ട. സുഭാഷ് പറയുന്നു.

ഡിസംബര്‍ ആറിന് അയച്ച കത്തിന് മറുപടി വരാന്‍ കാത്തിരിക്കുകയാണ് ഇദ്ദേഹം. സുഭാഷ് ശ്രീനിവാസിന്റെ മുത്തച്ഛന്‍ സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.