കൂത്താട്ടുകുളം: മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നത നേതാവുമായിരുന്ന അന്തരിച്ച ടി.എം. ജേക്കബിന്റെ മാതാവും കൂത്താട്ടുകുളം വാളിയപ്പാടം താണികുന്നേല്‍ പരേതനായ ടി.എസ്. മാത്യുവിന്റെ ഭാര്യയുമായ അന്നമ്മ മാത്യു (94) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 02:00 മണിക്ക് വാളിയപ്പാടത്തു ചെറുമകന്‍ അനൂപ് ജേക്കബ് എം എല്‍ എ യുടെ വസതിയില്‍ ശുശ്രൂഷക്കുശേഷം കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ സൂറിയാനി പള്ളിയില്‍ നടക്കും.