പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ വിലക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി പിസി ശര്‍മ്മ.

പ്രീ വെഡ്ഡി൦ഗ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമല്ലെന്നും അത് വിലക്കണമെന്നും മന്ത്രി പറഞ്ഞു.

പഴയ രീതികളും സംസ്‌കാരവും നമ്മള്‍ പിന്തുടരുകയാണെങ്കില്‍ വിവാഹജീവിതം വിജയകരവും സന്തോഷപൂര്‍ണവുമാകുമെന്നും പിസി ശര്‍മ്മ പറഞ്ഞു.

ഭോപ്പാലിലെ ഗുജറാത്തി, ജെയ്ന്‍, സിന്ധി സമുദായക്കാര്‍ വിവാഹത്തിന് മുമ്ബുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ അനുകൂലിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.