ന്യൂഡല്‍ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്‍ രാജ്യസഭയില്‍ ചര്‍ച്ച നടക്കാനിരിക്കെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. വടക്ക് കിഴക്കന്‍ മേഖലകളിലെ ജനങ്ങളെ വംശീയമായി തുടച്ചുനീക്കാനാണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നേരെയുള്ള അന്യായമായ ആക്രമണമാണിത്. വടക്ക് കിഴക്കന്‍ മേഖലകളെ വംശീയമായി തുടച്ചുനീക്കാനാണ് മോദി-അമിത് ഷാ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അതാണ് അവരുടെ ജീവിത വഴിയും മാര്‍ഗവും. വടക്ക് കിഴക്കന്‍ മേഖലകളിലെ ജനങ്ങളോടൊപ്പം താന്‍ നിലകൊള്ളുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

വി​വാ​ദ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ ലോ​ക്സ​ഭ തി​ങ്ക​ളാ​ഴ്​​ച പാ​സാ​ക്കി​യ​ിരുന്നു. ബി​ല്ലി​നെ​തി​രെ രാ​ജ്യ​മൊ​ട്ടു​ക്കും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ക​ു​ക​യും ലോ​ക്​​സ​ഭ​യി​ല്‍ അ​നു​കൂ​ലി​ച്ച്‌​ വോ​ട്ടു ചെ​യ്​​ത ക​ക്ഷി​ക​ളി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്​​ത​തി​നി​ട​യി​ലാ​ണ് ബില്‍ രാജ്യസഭയില്‍ ചര്‍ച്ചയാവുക.