വാഷിങ്‌ടണ്‍: യു എസ് പ്രസിഡന്‍്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്‍്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി ഡെമോക്രാറ്റുകള്‍. ശക്തമായ ആരോപണങ്ങളാണ് പ്രസിഡന്‍്റിനെതിരെ ജുഡീഷറി കമ്മിറ്റി ചെയര്‍മാന്‍ ജെറി നാഡ്‌ലര്‍ ആരോപിക്കുന്നത്. ദേശീയ സുരക്ഷയെ അപകടത്തിലാക്കും രീതിയിലാണ് പ്രസിഡന്‍്റിന്‍്റെ പ്രവര്‍ത്തനം. ഭരണഘടനയെ മോശമായി ചിത്രീകരിക്കുകയും അതിനൊപ്പം ജനാധിപത്യത്തെ മോശം സാഹചര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിനെതിരായ ഇംപീച്ച്‌മെന്‍്റ് നടപടികള്‍ അടുത്തയാഴ്‌ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ സമാനമായ നടപടി നേരിടുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്‍്റാകും ട്രംപ്. വിശ്വാസം തകര്‍ക്കുന്ന രീതിയിലാണ് പ്രസിഡന്‍്റിന്‍്റെ പ്രവര്‍ത്തനങ്ങള്‍.

ജനങ്ങളുടെ വിശ്വാസമാണ് പ്രസിഡന്‍്റ്. എന്നാല്‍ ട്രംപില്‍ നിന്നും മറിച്ചാണ് ലഭിക്കുന്നതെന്നും ജെറി നാഡ്‌ലര്‍ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.