മാന്‍ഹാട്ടന്‍: അമേരിക്കയിലെ മാന്‍ഹാട്ടനില്‍ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ രാത്രിയാണ് ന്യൂ ജേഴ്‌സിയിലെ ഒരു ഷോപ്പില്‍ വെടിവെപ്പ് നടന്നത്. മരിച്ചവരില്‍ ഒരു പൊലീസും രണ്ട് പ്രതികളുമുണ്ടെന്നാണ് പൊലീസ് സ്ഥിരീകരണം. കടയ്ക്കുള്ളില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.

തിരിച്ച്‌ വെടിയുതിര്‍ക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.

ആയുധം കയ്യിലേന്തിയ ആക്രമികള്‍ മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇവര്‍ തീവ്രവാദ ബന്ധമുള്ളവരെല്ലന്നാണ് പൊലീസിന്റെ നിലവിലെ വിലയിരുത്തല്‍. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റ ദുഖത്തില്‍ പങ്കുചേരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.