കൊച്ചി: മരട് ഫ്ലാറ്റുകള്‍ ജനുവരി 11ന് തന്നെ സ്ഫോടനം നടത്തി പൊളിക്കുമെന്ന് സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ എല്ലാവരേയും അറിയിക്കും. ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും സബ് കലക്ടര്‍ വ്യക്തമാക്കി.
അതിനിടെ, പരിസരവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക 125 കോടിയില്‍ നിന്ന് 95 കോടിയായി കുറച്ചെന്നും സ്നേഹില്‍ കുമാര്‍ അറിയിച്ചു.