റാഞ്ചി: ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തെരെഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നാലു േപര്‍ക്ക് പരിക്കേറ്റു.
സി.ആര്‍.പി.എഫ് 226ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ദീപേന്ദര്‍ യാദവാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്. സി.ആര്‍.പി.എഫ് അസിസ്റ്റന്‍റ് കമാന്‍ഡര്‍ ഷാഹുല്‍ ഹര്‍ഷാന്‍, അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബറാക്കോ ജില്ലയിലെ കുര്ക്നാലോ ഹൈസ്കൂളിലെ ബൂത്തിലാണ് ദീപേന്ദറും സംഘവും നിയോഗിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംഘം തിങ്കളാഴ്ച രണ്ടുമണിയോടെ സ്കൂളിെലത്തിയിരുന്നു. രാത്രി ഒമ്ബതരയോടെയാണ് വെടിവെപ്പ് നടന്നത്.
സംഭവത്തിെന്റ കാരണം വ്യക്തമായിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സി.ആര്‍.പി.എഫ് വ്യത്തങ്ങള്‍ വ്യക്തമാക്കി. പരിക്കേറ്റ ജവാന്‍മാരെ റാഞ്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.