കൊച്ചി : ലൈംഗിക അതിക്രമ കേസുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹൈക്കോടതി. വ്യക്തമായ തെളിവില്ലാതെ ആരെയും പ്രതിയാക്കരുത്. അല്ലെങ്കില്‍ പ്രതി ഇരയാകുന്ന അവ്‌സഥ ഉണ്ടാകും. ഇക്കാര്യത്തില്‍ പോലീസും പ്രോസിക്യൂഷനും കോടതിയും ശ്രദ്ധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കോട്ടയം പാമ്ബടിയില്‍ ഒരു പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അല്കസാണ്ടര്‍ തോമസിന്റെ നിരീക്ഷണം.

പേക്‌സോ പോലുള്ള കേസുകളും ലൈംഗിക അതിക്രമ കേസുകളിലും ജാഗ്രത പുലര്‍ത്തണമെന്ന് കോടതി പറഞ്ഞു. പോലീസും, പ്രോസിക്യൂഷനും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. ഇത്തരം കേസുകളില്‍ വ്യക്തമായ തെളിവ് ഇല്ലാതെ ആരെയും പ്രതിയാക്കരുത്. നിരപരാധികളെ പ്രതിയാക്കി കഴിഞ്ഞാല്‍ പിന്നീട് അവരാകും ഇരയെന്നും കോടതി ചൂണ്ടിക്കാട്ടി.

2018 ലുണ്ടായ കേസ് പരിഗണിക്കുമ്ബോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്ബോള്‍ ബസ്സുടമ മോശമായി പെരുമാറി എന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ പരാതി. എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നതായി കണ്ടിട്ടില്ല എന്ന് മറ്റ് കുട്ടികള്‍ മൊഴി നല്‍കി. തുടര്‍ന്ന് കേസ് വിശദമായി പരിശോധച്ച കോടതി കുറ്റകൃത്യത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞു. കേസ് റദ്ദാക്കുകയും ചെയ്തു.