ചെങ്ങന്നൂര്‍: പൊങ്കാലക്കിടെ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചെങ്ങന്നൂരിനടുത്ത് പ്രാവിന്‍കൂടിലാണ് അപകടം. റോഡരികില്‍ പൊങ്കാല അടുപ്പ് കൂട്ടിയിരുന്ന സ്ത്രീകള്‍ക്കിടയിലേക്കാണ് കാര്‍ പാ‌ഞ്ഞുകയറിയത്.

അപകടത്തില്‍ പരിക്കേറ്റ അഞ്ച് സ്ത്രീകളെ തിരുവല്ലയിലെ സ്വക‌ാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.