താ​നെ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ താ​നെ​യി​ല്‍ ബാ​ഗി​നു​ള്ളി​ല്‍ യു​വ​തി​യു​ടെ വെ​ട്ടി​മു​റി​ച്ച ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത സം​ഭ​വത്തില്‍ പിതാവ് പിടിയില്‍. ഞാ​യ​റാ​ഴ്ച താ​നെ ജി​ല്ല​യി​ലെ ക​ല്യാ​ണി​ലാ​യി​രു​ന്നു സം​ഭ​വം. ക​ല്യാ​ണി​ലെ തി​ത്‌​വാ​ല സ്വ​ദേ​ശി അ​ര​വി​ന്ദ് തി​വാ​രി​യാ​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മുസ്ലീം യുവാവുമായുള്ള മ​ക​ളു​ടെ പ്ര​ണ​യ​ബ​ന്ധ​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മാ​യ​ത്.

അ​ര​വി​ന്ദ് തി​വാ​രി മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പ​ല​ക​ഷ​ണ​ങ്ങ​ളാ​യി വെ​ട്ടി​മു​റി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ഓ​ട്ടോ​യി​ല്‍ ക​യ​റി​യ ആ​ളു​ടെ ബാ​ഗി​ല്‍​നി​ന്ന് ദു​ര്‍​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ വി​വ​രം തി​ര​ക്കി. ഇ​തോ​ടെ ഇ​യാ​ള്‍ ബാഗ് ഉപേക്ഷിച്ച്‌ ഓ​ട്ടോ​യി​ല്‍​നി​ന്ന് ഓ​ടി​ര​ക്ഷ​പെ​ട്ടു. ഉ​ട​ന്‍ ത​ന്നെ ഓ​ട്ടോ ഡ്രൈ​വ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ഗി​നു​ള്ളി​ല്‍ ഇ​ടു​പ്പി​ന് താ​ഴേ​യ്ക്കു​ള്ള ഭാ​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഉ​ട​ലും ത​ല​യും ഇതുവരെയും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.