ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച്‌ പ്രമുഖ അസമീസ് നടനും ഗായകനുമായ രവി ശര്‍മ്മ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ താന്‍ പങ്കാളിയാകുമെന്നും അദ്ദേഹം അറിയിച്ചു.

തിങ്കളാഴ്ച വാര്‍ത്താസമ്മേളനം നടത്തിയാണ് രവി ശര്‍മ്മ ഇക്കാര്യം അറിയിച്ചത്. ‘പൗരത്വഭേദഗതി ബില്ലിനെതിരായ എന്റ നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് തുടരും. അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും’ രവി ശര്‍മ്മ പറഞ്ഞു.

ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ അസം സ്റ്റുഡന്റ് യൂണിയന് (എ.എ.എസ്.യു) പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ പാസാക്കിയതിന് പിന്നാലെ അസമില്‍ വ്യാപക പ്രതിഷേധം നടന്നുവരുകയാണ്‌.