ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ച് ഓഫ് കേരളയുടെ 36-മത് ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 7-ന് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു വര്‍ണ്ണാഭമായി നടത്തപ്പെട്ടു. എല്ലാവര്‍ഷവും 15 പള്ളികള്‍ ഒരുമിച്ച് നടത്തുന്ന ക്രിസ്മസ് ആഘോഷത്തില്‍ ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഇന്നത്തെ സമൂഹത്തില്‍ എളിമയുടേയും, സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ക്രിസ്മസ് സന്ദേശം ഏറെ അനുഗ്രഹപ്രദമായിരുന്നു.

15 പള്ളികളും ഉന്നത നിലവാരമുള്ള പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ഏവരുടേയും പ്രശംസ പടിച്ചുപറ്റി. റവ. ഫാ. ഡാനിയേല്‍ ജോര്‍ജ് ചെയര്‍മാനും, ജേക്കബ് ജോര്‍ജ് (ഷാജി) കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിപുലമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്.

റവ.ഫാ. ബാബു മഠത്തിപറമ്പില്‍ (പ്രസിഡന്റ്), റവ.ഫാ. സുനീത് മാത്യു (വൈസ് പ്രസിഡന്റ്), ജോര്‍ജ് പി. മാത്യു (ബിജോയ്)- സെക്രട്ടറി, സിനില്‍ ഫിലിപ്പ് (ജോ. സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍) എന്നിവരുടെ നേതൃപാടവം എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.