ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷക ലില്ലി തോമസ്‌ ഡല്‍ഹിയില്‍ അന്തരിച്ചു. 92 വയസായിരുന്നു. അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി ലില്ലി തോമസിന്റെ ഹര്‍ജിയിലായിരുന്നു. വനിതകളുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടിയും തെരഞ്ഞെടുപ്പ്‌ അവകാശങ്ങള്‍ക്ക്‌ വേണ്ടിയും പ്രവര്‍ത്തിച്ചു.