പഴയതുപോലെ സിനിമ സംവിധായകന്റെ കലയല്ലെന്ന നിരീക്ഷണവുമായി നടന്‍ ഹരീഷ് പേരടി. സിനിമ നായക നടന്‍മാരുടെ ഡേറ്റിന്റെയും അവരുടെ ഇഷ്ടങ്ങളുടെയും കലയാണെന്ന് ഏത് ചെറിയ കുട്ടികള്‍ക്കും അറിയാമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുകയാണ് താരം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സിനിമ സംവിധായകന്റെ കലയാണത്രെ…ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി …സിനിമ നായക നടന്‍മാരുടെ ഡേറ്റിന്റെയും അവരുടെ ഇഷ്ടങ്ങളുടെയും കലയാണെന്ന് ഏത് ചെറിയ കുട്ടികള്‍ക്കും അറിയാം…സിനിമ സംവിധായകന്റെ കലയാണെന്ന് പറയുന്നത് ഇന്നൊരു പഴയ ആചാരം മാത്രമാണ് …ഇന്ന് സംവിധായകന്‍ എന്ന പേരിന് പകരം സംഘാടകന്‍ എന്ന പേരാണ് ഉചിതം…താരങ്ങളെ സംഘടിപ്പിക്കുന്ന…താരങ്ങള്‍ക്ക് ഇഷ്ടമുള്ള കഥ സംഘടിപ്പിക്കുന്ന..ആ ഇഷട്ങള്‍ക്കനുസരിച്ചുള്ള നിര്‍മ്മാതക്കളെ സംഘടിപ്പിക്കുന്ന..ഈ ഇഷ്ടങ്ങള്‍ക്കൊന്നും വിലങ്ങുതടിയാവാത്ത സഹനടിനടന്‍മാരെ സംഘടിപ്പിക്കുന്ന മൊത്തത്തിലൊരു സംഘാടകന്‍ ..ഇനിയെങ്കിലും സത്യം പറയുക ഇതൊരു സംഘാടകന്റെ കലയാണെന്ന്…കുട്ടികളെ പോറ്റാന്‍ കഷ്ടപ്പെടുന്ന ഒരു സംഘാടകന്റെ കലയാണെന്ന് ….സത്യം പറയുമ്ബോള്‍ കൂടെ ജനങ്ങളുണ്ടാവും…ഒന്നുമില്ലെങ്കിലും സത്യം പറഞ്ഞതിന്റെ സുഖമെങ്കിലുമുണ്ടാവും…