ബംഗളുരു: ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനത്തോടെ ഭരണം അരക്കിട്ട് ഉറപ്പിച്ച ബിജെപി കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസന ചര്‍ച്ചകളിലേക്ക് കടക്കുന്നു. ഇക്കാര്യത്തിനായി കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടാന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഡല്‍ഹിയിലേക്ക് പോകും. ജയിച്ച 11 വിമതര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ വാക്ക് നല്‍കിയിരുന്നതാണ്.

വിമത നീക്കം നയിച്ച രമേശ് ജര്‍ക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദം നല്‍കിയേക്കുമെന്നാണ് സാധ്യത. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നിയമസഭ കൗണ്‍സിലില്‍ എത്തിച്ച്‌ എംടിബി നാഗരാജിനെ മന്ത്രിയാക്കാനാണ് സാധ്യത.

അതേ സമയം തെരഞ്ഞെടുപ്പ് ഫലം കനത്ത പ്രഹരമായതോടെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന കോണ്‍ഗ്രസിലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി പദവി രാജിവെച്ചേക്കും. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവു എന്നിവര്‍ ഇന്നലെ രാജി നല്‍കിയിരുന്നു.