തിരുവന്തപുരം: കുറ്റവാളികള്‍ക്ക് ശിക്ഷ നേടിക്കൊടുക്കുന്നതില്‍ രാജ്യത്ത് ഒന്നാമതാണ് കേരളം. ക്രിമിനല്‍ കേസുകളുടെ ശിക്ഷാ നിരക്ക് രാജ്യത്ത് ശരാശരി 42.2 ശതമാനമാകുമ്ബോള്‍ പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളുടെ ശിക്ഷാ നിരക്ക് 82.44 ശതമാനവും മറ്റ് കേസുകളില്‍ 98.83 ശതമാനവുമാണ്.
2016ല്‍ 84.61 ശതമാനം ആള്‍ക്കാരാണ് സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതെങ്കില്‍ 98.47 ശതമാനവുമാണ് മറ്റു കേസുകളില്‍ ശിക്ഷിക്കപ്പെട്ടത്. 2017ലേക്കേത്തുമ്ബോള്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 84.37 ശതമാനവും മറ്റു കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 98.24 ശതമാനവുമാണ്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുമുതല്‍ കുറ്റപത്രം നല്‍കുന്നതുവരെയുള്ള പൊലീസിന്റെ ജാഗ്രതയും കോടതികളില്‍ പ്രോസിക്യൂഷന്റെ പഴുതടച്ചുള്ള വാദവുമാണ് കേരളത്തിന്റെ ശിക്ഷാ നടപടികളുടെ എണ്ണത്തിലെ വര്‍ധവനവിന് കാരണം.
2016ല്‍ രാജ്യത്ത് 32.2 ശതമാനം കേസുകളില്‍ മാത്രമാണ് ശിക്ഷാ നടപ്പാക്കിയതെങ്കില്‍ 2011ല്‍ 27.1 ശതമാനവും 2014ല്‍ 28 ശതമാനം മാത്രം കേസുകളിലാണ് ശിക്ഷ നടപ്പിലാക്കിയിട്ടുള്ളത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കേസുകളുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്.2016ല്‍ 707870 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017ല്‍ അത് 653500 കേസുകളായി കുറഞ്ഞു.സ്ത്രീ സുരക്ഷയ്ക്കടക്കം സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടിയാണ് കേസുകളുടെ എണ്ണം കുറയാന്‍ കാരണം.