സാ​ന്തി​യാ​ഗോ: മുപ്പത്തിയെട്ടുപേരുമായി അ​ന്‍റാ​ര്‍​ട്ടി​ക്ക​യി​ലേ​ക്കു​പോ​യ ചി​ലി​യു​ടെ സൈനിക വി​മാ​നം കാ​ണാ​താ​യി. ചി​ലി​യു​ടെ തെ​ക്ക​ന്‍ ന​ഗ​ര​മാ​യ പു​ന്ത അ​രീ​നാ​സി​ല്‍​ നി​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.55 ഓടെ ​ഹെ​ര്‍​ക്കു​ലീ​സ് സി 130 ​എന്ന വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന​ത്.

17 ജീ​വ​ന​ക്കാ​രും 21 യാ​ത്ര​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വൈ​കു​ന്നേ​രം ആറുമണിയോടെ ​വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​യ​താ​യി ചി​ലി വ്യോ​മ സേ​ന അ​റി​യി​ച്ചു. വി​മാ​നം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.