തിരുവനന്തപുരം: തന്നെ വിലക്കിയ നിര്‍മാതാക്കള്‍ക്ക് മനോരോഗമാണോ മനോവിഷമമാണോ എന്ന് സംശയുണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. തിരുവനനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അതേസമയം, ഇൗ പരാമര്‍ശത്തില്‍ ഷെയ്ന്‍ മാപ്പ് പറയാതെ ഇനി ചര്‍ച്ചയില്ലെന്ന് നിര്‍മാതാക്കളും വ്യക്തമാക്കി.

തന്‍റെ പേരില്‍ നിര്‍മാതാക്കളുമായി നടത്തുന്ന ചര്‍ച്ചകള്‍ ഏകപക്ഷീയമാണ്. ഒത്തുതീര്‍പ്പിനു പോകുമ്ബോള്‍ നമ്മുടെ ഭാഗം കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലിരുന്നു പറയും. പറയുന്നതെല്ലാം കേട്ട് അനുസരിക്കണം. പിന്നീട് പ്രസ് മീറ്റില്‍ കാണുന്നതു പോലെ ഖേദം അറിയിക്കും. അതുംകഴിഞ്ഞ് സെറ്റിലെത്തും.

തന്നെ നിര്‍മാതാവല്ല ബുദ്ധിമുട്ടിച്ചത്. കാമറാമാനും സംവിധായകനുമാണ്. ഇതിനൊക്കെ തന്‍റെ പക്കല്‍ തെളിവുകളുണ്ട്. ഇതൊക്കെ എവിടെയും വന്ന് പറയാന്‍ തയ്യാറുമാണ്. താരസംഘടനയായ അമ്മയില്‍ അംഗമായിരിക്കുന്നിടത്തോളം കാലം അത് തന്‍റെ കൂടി സംഘടനയാണെന്നും സംഘടന പൂര്‍ണ പിന്തുണ നല്‍കുമെന്നും ഷെയ്ന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിങ്കളാഴ്ച്ച മേളയില്‍ പ്രദര്‍ശിപ്പിച്ച ‘കുമ്ബളങ്ങി നൈറ്റ്‌സ്’ കാണാനെത്തിയപ്പോഴാണ് ഷെയ്നി​െന്‍റ വിവാദ പരാമര്‍ശം.