പാലക്കാട്: കേരള ബാങ്കിനെ എതിര്‍ത്തത് കസേര മോഹികളാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ഗുണമുണ്ടാവാന്‍ ആഗ്രഹിക്കുന്നവരെല്ലാം കേരള ബാങ്കിനെ പിന്തുണച്ചു. സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യം മാറ്റിവച്ച്‌ പ്രതിപക്ഷം പിന്തുണച്ചിരുന്നുവെങ്കില്‍ ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ ബാങ്ക് യാഥാര്‍ഥ്യമാകുമായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

ആദ്യഘട്ടത്തില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ 825 ബ്രാഞ്ചുകളുടെയും സേവനങ്ങള്‍ ഏകീകരിക്കുന്നതിന് നടപടിയെടുക്കും. രണ്ടാംഘട്ടത്തില്‍ ആറായിരത്തോളം വരുന്ന പ്രാഥമിക സംഘങ്ങളെ കേരളബാങ്കിന്റെ ടച്ച്‌ പോയിന്റുകളാക്കി മാറ്റും. കേരളബാങ്കിന്റെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് ആറുമാസത്തിനകം അധികാരം കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.