ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നു . ബില്‍ ഭരണഘടനാവിരുദ്ധമെന്നും മറ്റൊരു വിഭജനമാണ് ബിലിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ആരോപിച്ചു അസദ്ദുദ്ദിന്‍ ഒവൈസി ബില്‍ കീറി എറിഞ്ഞു.

ബില്‍ ജനങ്ങളെ വിഭജിക്കുകയാണെന്ന് സിപിഐഎം എംപി സു. വെങ്കിടേശനും സഭയില്‍ വ്യക്തമാക്കി.കോണ്ഗ്രസ്, എന്‍സിപി, തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം വിഭാഗങ്ങളെ ഉദ്ദേശിച്ചല്ല ബില്ലെന്നാണ് ബിജെപി വാദം.

പൗരത്വ ബില്‍ അവതരണത്തിന് മുന്‍പ് നാടീകരംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്. 293 പേര് അവതരണത്തെ അനുകൂലിച്ചു. ശിവസേനയും ബിജെഡിയും ടിഡിപിയും സര്‍ക്കാരിനൊപ്പം നിന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്‌ലിം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളിലെ 82 അംഗങ്ങള്‍ എതിര്‍ത്തു.

ബില്ലിന് അവതരാണനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനിരയിലെ എട്ടുപേര് നോട്ടിസ് നല്‍കിയിരുന്നു. ബില്ല് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്ക്ക് എതിരാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.

ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഇത്തരമൊരു ഭേദഗതിക്ക് പാര്‍ലമെന്റിന് അധികാരമില്ലെന്നും കോടതി അംഗീകരിക്കില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.