കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടത്തില്‍ സ്വദേശി യുവാവിന് ഗുരുതര പരിക്ക്. സെവന്‍ത് റിംഗ് റോഡില്‍ ഒരു ഹെവി വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു .വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. തകര്‍ന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിയ യുവാവിനെ ഉടനെ പുറത്തെടുത്ത് ഫര്‍വാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.