തിരുമുഖള്‍ ബീഗം: ദ് ക്വീന്‍ ഓഫ് മ്യൂസിക്’ എന്നപേരില്‍, ലൈലാ അലക്‌സിന്റെ ഇംഗ്ലീഷ് പരിഭാഷയിലുള്ള ലതാ ലക്ഷ്മിയുടെ നോവല്‍, പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍  പ്രകാശനം ചെയ്തു. ഫിലഡല്‍ഫിയാ മലയാള സാഹിത്യ വേദിയായിരുന്നു പുസ്തക പ്രകാശന വേളയൊരുക്കിയത്.

എഴുത്തുകാരന്‍ അശോകന്‍ വേങ്ങശ്ശേരിയ്ക്ക് പുസ്തകം നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. ഗ്രന്ഥകാര ിലൈലാ അലക്‌സ്, നോവലിസ്റ്റ് നീനാ പനയക്കല്‍, ഭരതം ഡാന്‍സ് അക്കാഡമി ഡയറക്ടര്‍ നിമ്മീ ദസ്, പിയാനോ പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, ജേക്കബ് പനയ്ക്കല്‍ എന്നിവര്‍സന്നിഹിതരായിരുന്നു.

പുസ്തകമഹത്വം അതുല്യമെന്ന് പ്രൊഫസര്‍ കോശിതലയ്ക്കല്‍ പറഞ്ഞു. ഫിലഡല്‍ഫിയാ മലയാളസാഹിത്യവേദിയായിരുന്നു പുസ്തകപ്രകാശന വേളയൊരുക്കിയത്. ഫിലഡല്‍ഫിയാ മലയാളസാഹിത്യവേദി ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ നന്ദി പറഞ്ഞു.

കേരളത്തിലെ കോഴഞ്ചേരിയില്‍, സെന്റ് തോമസ്‌കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയായിരുന്ന ലൈലാ അല്ക്‌സിന്റെഇംഗ്ലീഷ് പരിഭാഷ, ഉടനീളം ഹൃദ്യവും ഉത്കൃഷ്ടവുമെന്ന് സ്പഷ്ടം. ലൈലാ അലക്‌സിന്റെ ‘കടല്‍ കടന്നെത്തിയ കഥകള്‍’, ‘ലിലിത് ‘ എന്നീ കഥാസമാഹാരങ്ങള്‍ മലയാള കഥാസാഹിത്യത്തിന് പൊന്‍തൂവലാണ്. ലൈലാ അലക്‌സ് ഫിലഡല്‍ഫിയയില്‍താമസിക്കുന്നു, ഫിലഡല്‍ ഫിയാമലയാള സാഹിത്യവേദിയിലെ അംഗമാണ്.

നോവലിലെ മുഖ്യകഥാപാത്രമായ അദ്രികന്യ എന്ന സംഗീതജ്ഞയുടെ സംഗീത കലാസപര്യയെ പരിരംഭണം ചെയ്തലയടിക്കുന്ന കഥാതരംഗങ്ങള്‍ , പ്രേമാര്‍ദ്രതയുടെയും, കാമനകളുടെയും, വിശ്വാസങ്ങളുടെയും, അസൂയയുടെയും, ബന്ധങ്ങളുടെയും, സമര്‍പ്പണത്തിന്റെയും, കൂറുകളുടെയും, ആത്മീയ ഏകാന്തതയുടെയും സാഗരഗഭീരതകളുണര്‍ത്തുന്നു.