ഫിന്‍ലാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ സന്നാ മാരിന്‍ ഒരുങ്ങുന്നു. ലോകത്തില്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സന്നാ മാരിനാണ്. ഫിന്‍ലാന്‍ഡിലെ വനിതാ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്‍റെ നേതൃത്വം ഏറ്റെടുത്ത് 34ാം വയസ്സില്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ഈയാഴ്ച അധികാരമേല്‍ക്കും. ചൊവ്വാഴ്ച സന്നാ മാരിന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന.

ഫിന്നിഷ് ഗതാഗത മന്ത്രിയായ സാന്ന മാറിന്‍ നിലവില്‍ പ്രധാനമന്ത്രി ആന്റി റിന്നെ രാജിവച്ച ഒഴിവിലാണ് സഖ്യകക്ഷികള്‍ സന്നായുടെ പേര് നിര്‍ദ്ദേശിച്ചത്.അഞ്ച് പാര്‍ട്ടികളുടെ കേന്ദ്ര ഇടതുപക്ഷ സഖ്യത്തിന്റെ പിന്തുണയാണ് സാന്നയ്ക്ക് ലഭിയ്ക്കുന്നത്.തപാല്‍ പണിമുടക്ക് കൈകാര്യം ചെയ്തതില്‍ ഉണ്ടായ പിഴവ് റിന്നയ്ക്ക് സഖ്യകക്ഷിളുടെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു.നൂറുകണക്കിന് തപാല്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി വ്യാപകമായ പണിമുടക്കിന് കാരണമായതിനെ തുടര്‍ന്നാണ് റിന്നായുടെ രാജി.