ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചവര്‍ 293 അംഗങ്ങള്‍. എതിര്‍ത്തവര്‍ 82 പേരാണ്. കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ അവതരണം തുടങ്ങിയത്. 0.001 ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ല ബില്‍ എന്ന് ഷാ പറഞ്ഞു.

ബി.ജെ.പി ക്ക് പുറമേ ശിവസേനയും, ബിജു ജനതാദള്‍, എ.ഐ.എ.ഡി.എം.കെ, ടിഡിപി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവരും അവതരണത്തെ അനുകൂലിച്ച്‌ വോട്ടു ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തൃണമൂലും എന്‍സിപിയും മുസ്ലീം ലീഗും ഡിഎംകെ സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു.

ബില്‍ അവതരിപ്പിക്കാന്‍ അമിത് ഷാ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം എതിര്‍സ്വരം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ബില്‍ അവതരിപ്പിക്കണോ എന്ന് വോട്ടെടുപ്പിലൂടെ തീരുമാനിക്കാന്‍ ധാരണയായത്.തുടര്‍ന്നാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്‌.