ക​ർ​ണാ​ട​ക​യി​ൽ 15 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട​തി​നു പി​ന്നാ​ലെ നി​യ​മ​സ​ഭാ ക​ക്ഷി നേ​തൃ​സ്ഥാ​നം രാ​ജി​വ​ച്ച് സി​ദ്ധ​രാ​മ​യ്യ. നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വെ​ന്ന നി​ല​യി​ൽ ജ​നാ​ധി​പ​ത്യ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു. രാ​ജി​ക്ക​ത്ത് പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ന​ൽ​കി​യ​താ​യും സി​ദ്ധ​രാ​മ​യ്യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.