ന്യൂസിലൻഡിൽ വൈറ്റ് ഐലൻഡ് ദ്വീപിലെ അഗ്നിപർവ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. അഞ്ചു പേരുടെ മരണം രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. നിരവധി വിനോദ സഞ്ചാരികൾ ദ്വീപിൽ കുടുങ്ങിക്കിടക്കുകയാണ്.
ന്യൂസിലാന്‍ഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വതം. അഗ്നിപർവതം പൊട്ടിത്തെറിച്ചേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളിലേക്ക് പോകരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് സഞ്ചാരികള്‍ വൈറ്റ് ഐലന്‍ഡിൽ എത്തിയത്.