പൗരത്വ ഭേഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. ബില്ല് അവതരിപ്പിക്കുന്നതിലൂടെ രാജ്യത്ത് ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കുമിടയിൽ അദൃശ്യമായ ഒരു വേർതിരിവുണ്ടാകുമെന്നാണ് സേന മുഖപത്രം സാമ്നയിലെ വിമർശനം.
രാജ്യത്ത് അനധികൃതമായി കുടിയേറിയിട്ടുള്ള ഹിന്ദുക്കളെ മാത്രം അംഗീകരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം മതങ്ങൾ തമ്മിലുള്ള സ്പർധ വർധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും മുഖപത്രം വിമർശിക്കുന്നു.
ബില്ലിന്റെ മറവിൽ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും അത് രാജ്യ താത്പര്യത്തിന് എതിരാണെന്നും വിമർശിക്കുന്ന മുഖപത്രത്തിൽ രാജ്യത്ത് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം പുതിയ പ്രശ്നങ്ങൾ ക്ഷണിച്ച് വരുത്തുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.