ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 25 വര്‍ഷമോ അതിലേറെയോ ആതുരസേവന രംഗത്ത് പ്രവര്‍ത്തിച്ചവരെ അനുമോദിക്കുന്നു. റേഡിയോളജി (എക്‌സ്‌റേ, സി.ടി. സ്കാന്‍, എം.ആര്‍.ഐ, അള്‍ട്രാ സൗണ്ട്, ന്യൂക്ലിയര്‍ മെഡിസിന്‍, പി.ഇ.ടി സ്കാന്‍), റെസ്പിരേറ്ററി എന്നീ മെഡിക്കല്‍ മേഖലകളില്‍ സേവന പാരമ്പര്യവും, ഷിക്കാഗോ മലയാളി അസോസിയേഷനില്‍ സ്ഥിരാംഗത്വവുമുള്ള വ്യക്തികളെ അസോസിയേഷന്റെ 2020 ജനുവരി 4-ന് സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ (St.Marys Church Hall, 7800 Lyons Street, MortonGroove, IL 60053) നടത്തുന്ന ക്രിസ്മസ്- പുതുവത്സാരാഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ ആദരിക്കുന്നതാണ്.

മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവര്‍ ഡിസംബര്‍ 22-നു മുമ്പ് സി.എം.എ ഭാരവാഹികളേയോ, താഴെപ്പറയുന്നവരുടേയോ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യുക.

ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്) 847 477 0564), ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749, ജിതേഷ് ചുങ്കത്ത് (ട്രഷറര്‍) 224 522 9157, രഞ്ജന്‍ ഏബ്രഹാം (ജനറല്‍ കോര്‍ഡിനേറ്റര്‍) 647 287 0661, ജെസി റിന്‍സി (കോ-കോര്‍ഡിനേറ്റര്‍) 773 322 2554.