തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ നടത്തുന്ന സമരം ന്യായമാണെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ നിരന്തരം നിയമലംഘനം നടത്തുന്നു. ടൂറിസ്റ്റ് ബസുകളിലെ പരിശോധനയില്‍ ഇളവ് വരുത്തില്ലെന്നും ഓപ്പറേഷന്‍ ‘തണ്ടര്‍’ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.