ബെംഗളുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ബിജെപിക്ക് പത്തിടങ്ങളില്‍ വന്‍ മുന്നേറ്റം. ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ പത്തിടത്താണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ നില്‍ക്കുന്നത് . കോണ്‍ഗ്രസ് മൂന്നിടത്തും ജെഡിഎസ് രണ്ടിടത്തും മുന്നേറ്റം തുടരുന്നു . 13 വിമതരില്‍ പത്തുപേരും ലീഡ് ചെയ്യുകയാണ്.

പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ആറ് സീറ്റെങ്കിലും ജയിച്ചില്ലെങ്കില്‍ ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും . കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും പുറത്തുവന്ന് ബിജെപിയില്‍ ചേര്‍ന്ന വിമതരില്‍ 13 പേരാണ് മത്സരരംഗത്തുള്ളത് . ഉപതെരഞ്ഞെടുപ്പ് നടന്നതില്‍ പന്ത്രണ്ട് കോണ്‍ഗ്രസിന്‍റെയും മൂന്നെണ്ണം ജെഡിഎസിന്‍റെയും സിറ്റിങ് സീറ്റുകളാണ്. ഇവിടെയാണ് ബിജെപി ഇപ്പോള്‍ വന്‍ മുന്നറ്റം കാഴ്ചവച്ചിരിക്കുന്നത്.