തി​രു​വ​ല്ല: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ റ​വ. മാ​ത്യു ക​രി​മ്പി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ (88) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച ര​ണ്ടി​ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലും സ​ഭ​യി​ലെ മ​റ്റ് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ . റാ​ന്നി ക​രി​ന്പി​ൽ പ​രേ​ത​രാ​യ മാ​ത്യു​- മ​റി​യാ​മ്മ​ ദന്പതികളുടെ മ​ക​നാണ്. 1961ൽ ​പൗരോഹിത്യം സ്വീകരിച്ചു. തി​രു​വ​ല്ല ഇ​ന്‍​ഫ​ന്‍റ് മേ​രീ​സ് മൈ​ന​ര്‌ സെ​മി​നാ​രി​യി​ൽ 40 വ​ർ​ഷ​ത്തോ​ളം സു​റി​യാ​നി അ​ധ്യാ​പ​ക​ൻ, മ​ല്പാ​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തി​നൊ​പ്പം തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് ക​ത്തീ​ഡ്ര​ല്‍, പു​ളി​ക്കീ​ഴ്, ത​ല​വ​ടി, തോ​ട്ട​ഭാ​ഗം, ഇ​ര​വി​പേ​രൂ​ര്‍, പു​റ​മ​റ്റം, മാ​രാ​മ​ണ്‍, പൂ​വ​ത്തൂ​ര്‍, ചെ​ങ്ങ​രൂ​ര്‍, കു​ന്ന​ന്താ​നം, ക​ട​മാ​ന്‍​കു​ളം, കു​മ്പ​നാ​ട്, മാ​ന്നാ​ര്‍, നെ​ടു​മ്പ്രം, മു​ക്കൂ​ര്‍ തു​ട​ങ്ങി​യ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ വി​കാ​രി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. നി​ര​ണം, മ​ല്ല​പ്പ​ള്ളി മേ​ഖ​ല​ക​ളു​ടെ വി​കാ​രി​യാ​യും സെ​ന്‍റ് വി​ന്‍​സ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വാ​യും സേ​വ​നം ചെ​യ്തു. കുടുംബജീവിതത്തിനും വിശ്വാസജീവിതത്തിനും ശക്തിയാര്‍ജ്ജിക്കാനായി നിരവധി വിശ്വാസികള്‍ അച്ചന്റെ അടുത്തു വന്നിരുന്നു. പരിശുദ്ധമാതാവിന്റെ വലിയൊരു ഭക്തന്‍ കൂടിയായിരുന്ന അച്ചന്‍. അനവധി കുടുംബജീവിതങ്ങള്‍ ഭദ്രമാക്കാന്‍ വേണ്ടി യത്‌നിച്ച മികച്ചയൊരു കൗണ്‍സിലര്‍, ജനങ്ങളോടു ഇടപഴകി ചേര്‍ന്നൊരു വൈദികന്‍, ആത്മീയ തേജസ് നിറഞ്ഞുതുളുമ്പുന്ന പുരോഹിതന്‍ എന്നിങ്ങനെ ശ്രദ്ധേയനായിരുന്ന അച്ചന്റെ ആത്മീയ സിദ്ധി തേടി നിരവധി പേര്‍ എത്തിയിരുന്നു. മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നുവ​യ് ക്കും.