ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി മത്സരിക്കില്ല. മത്സര രംഗത്ത് തങ്ങളുടെ പാര്‍ട്ടി ഉണ്ടാകില്ലെന്ന് കമല്‍ തന്നെയാണ് അറിയിച്ചത്.

തമിഴ്‌നാട്ടില്‍ ഡിസംബര്‍ 27നും 30നുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 156 പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തില്‍ 158 പഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.