ഉന്നാവ്: മകളുടെ ഘാതകരെ വെടിവെച്ചു കൊല്ലണമെന്ന് വ്യക്തമാക്കി ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍. മകള്‍ക്ക് നീതിലഭിച്ചില്ല. പോലീസ് പ്രതികള്‍ക്കൊപ്പമാണ്. ബലാത്സംഗ പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്താന്‍ ദൈവനാമത്തില്‍ സത്യം ചെയ്യിച്ചെന്നും മകളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിച്ചു. ആംബുലന്‍സ് രണ്ടുതവണ കേടായി. റായ് ബറേലിയില്‍നിന്ന് ലഖ്‌നൗവിലേക്കുള്ള 90 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ നാലുമണിക്കൂര്‍ എടുത്തു. ഘാതകര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ വെടിവെച്ചു കൊല്ലണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബലാത്സംഗക്കേസിലെ പ്രതികള്‍ തീകൊളുത്തിയ യുവതി ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയില്‍വെച്ച്‌ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം ലഖ്‌നൗവിലെ ആശുപത്രിയിലായിരുന്നു ആദ്യം എത്തിച്ചത്. പിന്നീട് സഫ്ദാര്‍ജങ്ങിലേക്ക് മാറ്റുകയായിരുന്നു.